Home News National news ബെംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും മരിച്ചനിലയിൽ: ആത്മഹത്യയെന്ന് നിഗമനം

ബെംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും മരിച്ചനിലയിൽ: ആത്മഹത്യയെന്ന് നിഗമനം

44

ബെംഗളൂരു: അപ്പാർട്ട്മെന്റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിലാണ് മലയാളി യുവാവിനെയും ബംഗാളി യുവതിയെയും കണ്ടെത്തിയത്. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് മരിക്കാത്ത. കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്റിലാണ് ഇവർ ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്.

മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ അബിൽ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊത്തന്നൂർ പൊലീസ് കേസെടുത്തു.

Previous articleകെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതി: റോഡിൽ കിടന്ന് പ്രവാസി വ്യവസായിയുടെ പ്രതിഷേധം
Next articleഅസാധാരണ നടപടിയുമായി സർക്കാർ: ഒരാഴ്ചക്കിടെ ഗവർണർക്കെതിരെ രണ്ടാമത്തെ ഹർജി