Home Culture മലമുഴക്കിയും കടൽപക്ഷിയും പറഞ്ഞ കഥ: കവിതാ സമാഹാരം പ്രകാശനം ചെയ്തു

മലമുഴക്കിയും കടൽപക്ഷിയും പറഞ്ഞ കഥ: കവിതാ സമാഹാരം പ്രകാശനം ചെയ്തു

213

തിരുവനന്തപുരം: വൈക്കം സ്വദേശി അഡ്വ.അംബരീഷ് ജി വാസുവിന്റെ ആദ്യ കവിതാ സമാഹാരമായ “മലമുഴക്കിയും കടൽപക്ഷിയും പറഞ്ഞ കഥ” എന്ന പുസ്തകം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലാണ് പ്രകാശനം ചെയ്തത്. പ്രൊഫ.വി.എൻ.മുരളി വി.എസ്.ബിന്ദു ടീച്ചർക്ക് നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. കവി ഷാഫി മുഹമ്മദ് റാവുത്തർ, ഒഎൻവി യുവ പുരസ്കാര ജേതാവ് രാഖി ആർ.ആചാരി തുടങ്ങിയവർ സംസാരിച്ചു.

ഹരിതം ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ആണ്. അമ്പത് കവിതകൾ അടങ്ങുന്ന പുസ്തകത്തിൽ വി.എസ്.ബിന്ദു എഴുതിയ പഠനവും അടങ്ങിയിരിക്കുന്നു. പ്രശസ്ത ചിത്രകാരൻ മനോജ് നാരായണനാണ് കവർചിത്രവും വരകളും നിർവഹിച്ചത്.പ്രശസ്ത എഴുത്തുകാരായ വൈശാവൻ, അശോകൻ ചരുവിൽ, ടി.ഡി.രാമകൃഷ്ണൻ , ഡോ.സി.രാവുണ്ണി, കരിവെള്ളൂർ മുരളി, ഇ.പി.രാജഗോപാലൻ, വിനോദ് വൈശാഖി, പ്രൊഫ.എ.ജി.ഒലീന, ജയകുമാർ ചെങ്ങമനാട് , പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, ചലച്ചിത്ര പിന്നണി ഗായകൻ ദേവാനന്ദ് തുടങ്ങി നിരവധി പേർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രകാശനത്തിന് ആശംസകൾ നേർന്നു.

വൈക്കം സ്വദേശിയായ അഡ്വ.അംബരീഷ് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും വൈക്കം പി.കൃഷ്ണപിളള സ്മാരക ഗ്രന്ഥശാല സമിതി അംഗവും, കാവ്യശിഖ കമ്യൂൺ ഓഫ്‌ ലെറ്റേഴ്സ് കോട്ടയം ജില്ലാ കൂട്ടായ്മ അക്ഷരീയത്തിന്റെ പ്രസിഡന്റുമാണ്. മുൻ വൈക്കം നഗരസഭ കൗൺസിലർകൂടിയാണ് അഡ്വ.അംബരീഷ്.

Previous articleവൈൻ നിർമിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ചു: ബ്ലോഗർ അറസ്റ്റിൽ
Next articleകെ റെയിലിൽ ചർച്ച തുടരാൻ റെയിൽവേ ബോർഡ്: അടിയന്തര പ്രധാന്യത്തോടെ വിഷയത്തെ കാണണമെന്ന് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം