Home News Kerala News പാലക്കാട് യുവതി വെട്ടേറ്റ് മരിച്ചു. കൊലപാതകം നടത്തിയത് യുവതിയുടെ ഭർത്താവെന്ന് സംശയം

പാലക്കാട് യുവതി വെട്ടേറ്റ് മരിച്ചു. കൊലപാതകം നടത്തിയത് യുവതിയുടെ ഭർത്താവെന്ന് സംശയം

60

പാലക്കാട്: പാലക്കാട് നല്ലേപ്പള്ളിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന് സംശയിക്കുന്നു. മാണിക്കത്ത്കളം സ്വദേശിനി ഊര്‍മ്മിളയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഊർമ്മിളയും ഭർത്താവും പിണങ്ങിക്കഴിയുകയായിരുന്നു. ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തുവെന്നാണ് വിവരം. ഊര്‍മ്മിള ജോലിക്ക് പോകുമ്പോള്‍ കമ്പിളിച്ചുങ്കത്തെ പാടത്തിന് സമീപം വെച്ച് ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു വീണു കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഊര്‍മ്മിളയെ ഉടന്‍ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous articleകേരള ടൂറിസത്തിന് അന്തര്‍ ദേശീയ പുരസ്‌കാരം: ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമെന്ന് റിയാസ്
Next articleസ്വർണക്കടത്ത്: പ്രതികൾക്ക് 66.60 കോടിരൂപ പിഴ. സ്വപ്ന 6 കോടിയും, എം. ശിവശങ്കർ 50 ലക്ഷവും പിഴയടക്കണം