Home News Kerala News വയനാട്‌ പേര്യയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ: രണ്ടു പേർ പിടിയിൽ

വയനാട്‌ പേര്യയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ: രണ്ടു പേർ പിടിയിൽ

42

വയനാട്: പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെ രണ്ട് മാവോയിസ്റ്റുകളെ പിടികൂടി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.

ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് മാവോയിസ്റ്റുകള്‍ ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ മൊബൈല്‍ ഫോണുകളും, ലാപ് ടോപ്പും ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞത്. ഇതിനിടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. പിടികൂടിയവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം പിടികൂടിയ മാവോയിസ്റ്റ് സഹായി തമിഴ്നാട് സ്വദേശി അനീഷിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഇവരെ പിടികൂടാൻ സഹായമായതെന്ന് കരുതുന്നു.

Previous articleഅസാധാരണ നടപടിയുമായി സർക്കാർ: ഒരാഴ്ചക്കിടെ ഗവർണർക്കെതിരെ രണ്ടാമത്തെ ഹർജി
Next articleറെക്കോർഡ് കളക്ഷനുമായി ലിയോ: ജയിലറിനെ മറികടന്ന വിജയം