Home Cinema റെക്കോർഡ് കളക്ഷനുമായി ലിയോ: ജയിലറിനെ മറികടന്ന വിജയം

റെക്കോർഡ് കളക്ഷനുമായി ലിയോ: ജയിലറിനെ മറികടന്ന വിജയം

68

കൊച്ചി: കേരളത്തിൽ റിലീസ് ചെയ്ത തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇനി വിജയ് ചിത്രം ലിയോയ്ക്ക് സ്വന്തം. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കേരളത്തിൽ 58 കോടിയോളം രൂപ കളക്ഷൻ നേടി വിജയകുതിപ്പു തുടരുകയാണ്. മൂന്നാം വാരവും ഹൌസ്ഫുൾ ഷോകളുമായി കുതിക്കുന്ന ലിയോ കേരളത്തിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ്. 57.7കോടി നേടിയ ജെയ്ലറിന്റെ റെക്കോർഡ് ആണ് വിജയ് ചിത്രം തകർത്തെറിഞ്ഞത്. ആഗോളതലത്തിൽ 540 കോടിയോളം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചത്. ശ്രീ ഗോകുലം മൂവിസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ.

Previous articleവയനാട്‌ പേര്യയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ: രണ്ടു പേർ പിടിയിൽ
Next articleതൃശൂർ കേരളവർമ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌: രേഖകളുടെ അസ്സൽ ഇന്ന്‌ ഹാജരാക്കണം