Home News World News ഖാലിസ്ഥാൻ ഭീഷണി ഗൗരവം: എയർ ഇന്ത്യ വിമാനങ്ങൾക്ക്‌ സുരക്ഷ വർധിപ്പിച്ച് കാനഡ

ഖാലിസ്ഥാൻ ഭീഷണി ഗൗരവം: എയർ ഇന്ത്യ വിമാനങ്ങൾക്ക്‌ സുരക്ഷ വർധിപ്പിച്ച് കാനഡ

39

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക്‌ കാനഡ സുരക്ഷ വർധിപ്പിച്ചു. ഖലിസ്‌താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി ഗൗരവമായി കാണുന്നുവെന്ന്‌ കാനഡ ഗതാഗത മന്ത്രി പാബ്ലോ റോഡ്രിഗസ്‌ വ്യക്തമാക്കി. വിമാനങ്ങള്‍ക്ക് നേരെയുയര്‍ന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണത്തിന്‌ ഉത്തരവിട്ടതായും കാനഡ വ്യക്തമാക്കി. നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഗുര്‍പത്‌വന്ദ് സിങ് പന്നൂനിൻ്റെ ഭീഷണി സന്ദേശം. ജീവന് ആപത്തുണ്ടായേക്കുമെന്നതിനാല്‍ സിഖുകാര്‍ നവംബര്‍ 19 മുതല്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്നും പന്നൂൻ പറഞ്ഞിരുന്നു.

Previous articleമാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ്ഗോപിക്ക് നോട്ടിസ്
Next articleകോഴിക്കോട് ലോഡ്ജിലെ ആത്മഹത്യ ശ്രമം: സ്വയം വെടിയുതിര്‍ത്ത യുവാവ് മരിച്ചു