Home News കോഴിക്കോട് ലോഡ്ജിലെ ആത്മഹത്യ ശ്രമം: സ്വയം വെടിയുതിര്‍ത്ത യുവാവ് മരിച്ചു

കോഴിക്കോട് ലോഡ്ജിലെ ആത്മഹത്യ ശ്രമം: സ്വയം വെടിയുതിര്‍ത്ത യുവാവ് മരിച്ചു

37

കോഴിക്കോട്: കോഴിക്കോട്ടെ ലോഡ്ജില്‍ വച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഒക്ടോബര്‍ 31ന് പുലര്‍ച്ച മാവൂര്‍ ലോഡ്ജിലെ മുറിയില്‍ വെച്ചാണ് യുവാവ് സ്വയം വെടിയുതിര്‍ത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ കാവുന്തറ സ്വദേശി കളരിപറമ്പത്ത് ഷംസുദ്ദീനാണ് മരിച്ചത്.
യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡ് ഭാഗത്തുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെടിയേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നേരത്തെയും യുവാവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായാണ് ബന്ധുക്കള്‍ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

Previous articleഖാലിസ്ഥാൻ ഭീഷണി ഗൗരവം: എയർ ഇന്ത്യ വിമാനങ്ങൾക്ക്‌ സുരക്ഷ വർധിപ്പിച്ച് കാനഡ
Next articleകേരളവർമ: റീകൗണ്ടിങ്ങിൽ അപാകതയെന്ന് കോടതി