Home Business ഏഷ്യ – പസഫിക്കിലെ മികച്ച സഹകരണസംഘം: ഊരാളുങ്കലിന് അന്തർദേശീയ പുരസ്‌കാരം

ഏഷ്യ – പസഫിക്കിലെ മികച്ച സഹകരണസംഘം: ഊരാളുങ്കലിന് അന്തർദേശീയ പുരസ്‌കാരം

65

കോഴിക്കോട്‌: ഏഷ്യ – പസഫിക് രാജ്യങ്ങളിലെ മികച്ച സഹകരണസംഘത്തിന് ഇന്റർനാഷണൽ കോ ഓപ്പറേറ്റീവ് അലയൻസ് (ഐസിഎ) നൽകുന്ന പ്രഥമ എന്റർപ്രൈസിങ് കോ ഓപ്പറേറ്റീവ് എക്‌സലൻസ് അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ – ഓപ്പറേറ്റീവ് സൊസൈറ്റി നേടി. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഐസിഎയുടെ 16 -ാമത് ഏഷ്യ – പസഫിക് മേഖലാ അസംബ്ലിയിലായിരുന്നു പ്രഖ്യാപനം. അവാർഡ് ഐസിഎ പ്രസിഡന്റ് ഡോ. ഏരിയൽ ഗ്വാർക്കോയിൽനിന്ന്‌ സൊസൈറ്റി പ്രതിനിധി ടി കെ കിഷോർ കുമാർ ഏറ്റുവാങ്ങി.

സാമ്പത്തിക ശാക്തീകരണം, സാമൂഹിക വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയ്‌ക്ക്‌ ഊന്നൽ നൽകിയ സഹകരണ രംഗത്തെ ഇടപെടലുകൾക്കാണ്‌ അവാർഡ്‌. ‘കേരളത്തിലെ ഗ്രാമീണ മേഖലയിൽ പിറന്ന്, ലോകത്ത്‌ മികച്ച വൈവിധ്യവൽക്കരണം സാധ്യമാക്കിയ പ്രാഥമിക സഹകരണസംഘങ്ങളിൽ ഒന്നായി വളർന്ന സ്ഥാപനം’ എന്നാണ് അവാർഡ് പ്രഖ്യാപനത്തിൽ സൊസൈറ്റിയെ വിശേഷിപ്പിച്ചത്. ഐസിഎ മേഖലാ പ്രസിഡന്റ് ഡോ. ചന്ദ്രപാൽ സിങ് യാദവ്, ഡയറക്‌ടർ ബാലു ജി അയ്യർ, ജൂറി അംഗങ്ങളായ മുഹമ്മദ് യൂസഫ് ശംസുദ്ദീൻ, ബീമാ സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.

Previous articleതൃശൂർ കേരളവർമ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌: രേഖകളുടെ അസ്സൽ ഇന്ന്‌ ഹാജരാക്കണം
Next articleകുറ്റം ആരോപിച്ചു എന്നതു കൊണ്ട് ഒരാൾ കുറ്റവാളി ആകില്ല: ഗണേഷിന് മന്ത്രിയാകുന്നതിൽ തടസ്സമില്ലെന്ന് ജയരാജൻ