Home News National news പ്രണയം നടിച്ച് പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡീപ്പിച്ചു: സഹപാഠികള്‍ ഉൾപ്പെടെ 3 പേർ അറസ്റ്റില്‍

പ്രണയം നടിച്ച് പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡീപ്പിച്ചു: സഹപാഠികള്‍ ഉൾപ്പെടെ 3 പേർ അറസ്റ്റില്‍

44

ബെംഗളൂരു: മണ്ഡ്യയിൽ 17 വയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചതിന് പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമസംഭവത്തിന്റെ വിഡിയോ ചിത്രീകരിച്ച ശേഷം ഇതു കാണിച്ച് പെൺകുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. മണ്ഡ്യയിലെ മദ്ദൂരിൽ ഈ മാസം 4നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിക്കൊപ്പം പഠിച്ചിരുന്നവരാണ് പ്രായപൂർത്തിയാകാത്ത ഇരുവരും.

ഇതിലൊരാൾ പ്രണയം നടിച്ച് പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച ശേഷം സുഹൃത്തുക്കളുമായി ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. വിഡിയോ കാണിച്ചുള്ള ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി രക്ഷിതാക്കളോടു സംഭവം തുറന്നു പറയുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പോക്സോ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു.

Previous articleകേരളവർമ: റീകൗണ്ടിങ്ങിൽ അപാകതയെന്ന് കോടതി
Next articleആശുപത്രികൾ വളഞ്ഞ്‌ ഇസ്രയേൽ: ആശുപത്രിയിലും, അഭയാർത്ഥി ക്യാമ്പിലുമായി 63 പേർ കൊല്ലപ്പെട്ടു