Home News Kerala News മുണ്ടക്കയത്തെ യുവാവിന്റെ കൊലപാതകം: പ്രതിയുടെ വീടിന് തീയിട്ടു

മുണ്ടക്കയത്തെ യുവാവിന്റെ കൊലപാതകം: പ്രതിയുടെ വീടിന് തീയിട്ടു

40

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു. മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫിനെ കുത്തിക്കൊന്ന പ്രതി ബിജോയിയുടെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് വീട്ടുവളപ്പിൽ കാപ്പി കുരു പറിച്ചു കൊണ്ടിരുന്ന ജോയൽ ജോസഫിനെ (28) അയൽവാസിയായ ബിജോയി കുത്തിക്കൊലപ്പെടുത്തിയത്.

Previous articleഅതിഥി സൽക്കാരത്തിനും, വിനോദത്തിനും 2.60 കോടി രൂപ വേണം: സർക്കാരിനെ വട്ടം ചുറ്റിച്ച് ഗവർണർ
Next articleകൊച്ചിയിൽ വൻ കഞ്ചാവ്‌ വേട്ട: കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ ഒഡീഷക്കാരൻ പിടിയിൽ