Home News National news കശ്‌മീരിൽ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 36 പേർ മരിച്ചു: നിരവധിപേർക്ക്‌ പരിക്ക്‌

കശ്‌മീരിൽ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 36 പേർ മരിച്ചു: നിരവധിപേർക്ക്‌ പരിക്ക്‌

43

ശ്രീനഗർ: കശ്‌മീരിൽ ബസ് മലയിടുക്കിൽ നിന്നും താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. നിരവധി പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പലരുടേയും നില ഗുരുതരമാണ്‌. ദോഡ ജില്ലയിൽ അസ്സർ പ്രദേശത്താണ് അപകടമുണ്ടായത്. ബതോടെ കിഷ്ത്വാർ ദേശീയ പാതയിൽ അസ്സർ ത്രുങ്കൽ ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും 300 അടി താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ജമ്മു ഡിവിഷണൽ കമ്മിഷണർ രമേഷ് കുമാർ‌ പറഞ്ഞു.
പരിക്കേറ്റ ആളുകളെ ദോഡയിലും കിഷ്ത്വാറിലുമുള്ള സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. ആളുകളെ എയർലിഫ്റ്റ് ചെയ്യുന്നതിന് ഹെലികോപ്‌ടർ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്‌.

Previous articleലോകകപ്പ് സെമിയിൽ ഇന്ത്യൻ പടയോട്ടം: ഇന്ത്യ കൂറ്റൻ സ്കോറിലേയ്ക്ക്
Next articleപേര്യ മാവോയിസ്റ്റ് ഏറ്റുമുട്ടൽ: രക്ഷപ്പെട്ടവർക്കായി ലുക്കൗട്ട് നോട്ടീസ്