Home News Kerala News കോഴിക്കോട് സൈനബവധം: കൂട്ടുപ്രതി സുലൈമാൻ പിടിയിൽ

കോഴിക്കോട് സൈനബവധം: കൂട്ടുപ്രതി സുലൈമാൻ പിടിയിൽ

34

കോഴിക്കോട്: സ്വർണാഭരണവും പണവും തട്ടിയെടുക്കാൻ സ്ത്രീയെ കാറിൽ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയ കേസിൽ കൂട്ടുപ്രതി പിടിയിലായി. കുന്നമംഗലം വെള്ളക്കാട്ട് വിരുപ്പൊയിൽ സൈനബയെ കൊലപ്പെടുത്തിയ കേസിൽ ഗൂഢല്ലൂർ സ്വദേശി സുലൈമാനെയാണ് കസബ പൊലീസ് പിടികൂടിയത്. മുഖ്യ പ്രതി താനൂർ കുന്നുംപുറം പാലക്കൽ അബ്ദുൾ സമദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം സൈനബയുടെ 15 പവൻ സ്വർണാഭരണങ്ങളുമായി കടന്ന സുലൈമാനെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സേലത്തു നിന്നും പിടികൂടിയത്. നവംബർ 7 നാണ് സെെനബയെ കാണാതായത്. സമദിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Previous articleകളമശ്ശേരി സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭാ തീരുമാനം
Next articleമാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: സുരേഷ്‌ഗോപിയെ പോലീസ് ചോദ്യം ചെയ്യുന്നു