Home News National news ഒരു നൂറ്റാണ്ടിന്റെ പോരാളിയ്ക്ക് വീര വണക്കം: എൻ ശങ്കരയ്യ ഇനി ഓർമ്മകളിലെ വിപ്ലവസൂര്യൻ

ഒരു നൂറ്റാണ്ടിന്റെ പോരാളിയ്ക്ക് വീര വണക്കം: എൻ ശങ്കരയ്യ ഇനി ഓർമ്മകളിലെ വിപ്ലവസൂര്യൻ

80

ചെന്നൈ: ഒരു നൂറ്റാണ്ടിന്റെ പോരാട്ടം നയിച്ച കമ്മ്യൂണിസ്റ്റ് പോരാളി എൻ ശങ്കരയ്യക്ക് തമിഴ് നാടിന്റെ വീരോചിത യാത്രയയപ്പ്. മൃതദേഹം പൊതുദർശനത്തിന് വെച്ച ചെന്നെ ക്രോംപേട്ട് ന്യു കോളനിയിലെ വീട്ടിലും ചെന്നൈ ടി നഗറിലെ പി രാമമൂർത്തി സ്മാരകത്തിലും ആയിരങ്ങൾ വീര പോരാളിയ്ക്ക് അന്ത്യാഭിവാദ്യമേകി. തുടർന്ന് വിലാപയാത്രയായി മൃതദേഹം ബസന്ത് നഗറിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന നേതാക്കളും അന്ത്യാഭിവാദ്യമേകി. സംസ്ഥാന ബഹുമതികളോടെയാണ് ശങ്കരയ്യയുടെ സംസ്കാര ചടങ്ങുകൾ നടന്നത്.

മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ എന്‍ ശങ്കരയ്യ (101 ) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്തരിച്ചത്. 1964 ഏപ്രിലില്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളില്‍ ഇപ്പോള്‍ വിഎസ് അച്ചുതാനന്ദനൊപ്പം ജീവിച്ചിരുന്നിരുന്ന ഏക നേതാവായിരുന്നു ശങ്കരയ്യ.

Previous articleവധശിക്ഷ ഒഴിവാക്കണം: നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രസർക്കാർ
Next articleഉത്തരകാശിയിൽ 40 പേർ തുരങ്കത്തിൽ കുടുങ്ങിയിട്ട്‌ അഞ്ച്‌ ദിവസം: രക്ഷാപ്രവർത്തനം തുടരുന്നു