Home News Kerala News കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: അധ്യാപകൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: അധ്യാപകൻ അറസ്റ്റിൽ

48

കോഴിക്കോട്: താമരശേരിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കിനാലൂർ കുറുമ്പോയിൽ ഷാനവാസാണ് അറസ്റ്റിലായത്. യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ താമരശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ വൈകിട്ട് വയനാട്ടിൽനിന്നും കോഴിക്കോടേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.

പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ബസ് താമരശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എഎം ഹയർസെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ് അറസ്റ്റിലായ ഷാനവാസ്.

Previous articleതോൽവി അറിയാതെ ഇന്ത്യ: ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചുകയറി ടീം ഇന്ത്യ
Next articleവധശിക്ഷ ഒഴിവാക്കണം: നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രസർക്കാർ