Home Cinema മനസ്സറിഞ്ഞ് ചിരിക്കാൻ ഒരുങ്ങിക്കോളൂ. മഹാറാണി നവംബർ 24 ന് എത്തും

മനസ്സറിഞ്ഞ് ചിരിക്കാൻ ഒരുങ്ങിക്കോളൂ. മഹാറാണി നവംബർ 24 ന് എത്തും

102

കൊച്ചി: യുവ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത മഹാറാണി നവംബർ 24 ന് തിയേറ്ററുകളിൽ എത്തും. എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ആലുങ്കലിന്റെയും വരികൾക്ക്സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്. എഡിറ്റിങ് നൗഫലും, അബ്ദുള്ളയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം സമീറ സനീഷും, മേക്കപ്പ് ജിത്തു പയ്യന്നൂരും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ , ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌പന്തയിൽ എന്നിവരാണ്.