Home News ഉത്തരകാശിയിൽ 40 പേർ തുരങ്കത്തിൽ കുടുങ്ങിയിട്ട്‌ അഞ്ച്‌ ദിവസം: രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരകാശിയിൽ 40 പേർ തുരങ്കത്തിൽ കുടുങ്ങിയിട്ട്‌ അഞ്ച്‌ ദിവസം: രക്ഷാപ്രവർത്തനം തുടരുന്നു

46

ന്യൂഡൽഹി: ഉത്തരകാശിയിലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 നിർമാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നു. തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ട് 96 മണിക്കൂറിലേറെയായി.

രക്ഷാപ്രവർത്തന പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനായി ഇന്ത്യൻ എയർഫോഴ്‌സിന്റെ (IAF) C – 130J വിമാനത്തിൽ അത്യാധുനിക പെർഫോമൻസ് ഓഗർ ഡ്രില്ലിംഗ് മെഷീൻ ന്യൂഡൽഹിയിൽ നിന്ന് കൊണ്ടുവന്നിട്ടുണ്ട്‌. യന്ത്രത്തിന് മണിക്കൂറിൽ 5 മീറ്റർ വേഗതയിൽ അവശിഷ്‌ടങ്ങൾ തുരത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുരങ്കത്തില്‍ പെട്ടവര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്‌തതിനാല്‍ രക്ഷാപ്രവര്‍ത്തനം പരമാവധി ശക്തിപ്പെടുത്തേണ്ടിവരും. കുടുങ്ങിക്കിടക്കുന്നവരുടെ മനസ്സാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തിവരുന്നു. ഇതിനിടെ യു.എസ്. നിര്‍മിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കന്‍ ആഗര്‍’ എത്തിയത് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാകും. വേഗത്തില്‍ കുഴിയെടുക്കാന്‍ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിക്കും. കഴിഞ്ഞദിവസം ചിന്‍യാലിസോര്‍ വിമാനത്താവളം വഴിയാണ് അമേരിക്കന്‍ ആഗര്‍ എത്തിച്ചത്.

Previous articleഒരു നൂറ്റാണ്ടിന്റെ പോരാളിയ്ക്ക് വീര വണക്കം: എൻ ശങ്കരയ്യ ഇനി ഓർമ്മകളിലെ വിപ്ലവസൂര്യൻ
Next articleമനസ്സറിഞ്ഞ് ചിരിക്കാൻ ഒരുങ്ങിക്കോളൂ. മഹാറാണി നവംബർ 24 ന് എത്തും