Home Cinema ഐഎഫ്എഫ്‌കെ: കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 ക്യൂബന്‍ ചിത്രങ്ങൾ

ഐഎഫ്എഫ്‌കെ: കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 ക്യൂബന്‍ ചിത്രങ്ങൾ

73

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് രജ്യാന്തര ചലച്ചിത്രമേളയുടെ കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. എൽ ബെന്നി, ഇന്നസെൻസ്, മാർത്തി ദ ഐ ഓഫ് ദ കാനറി, ദ മേയർ, സിറ്റി ഇൻ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയൻസ് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമ്മാതാവ് റോസ മരിയ വാൽഡസ് എന്നിവർ മേളയിൽ അതിഥികളാകും.

തിരുവനന്തപുരം സന്ദർശിച്ച ക്യുബൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മരീനുമായി മേളയിലെ ക്യൂബൻ പാക്കേജ് സംബന്ധിച്ച് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ ചർച്ച നടത്തി. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അംബാസഡറെ സ്വീകരിച്ചു. സെക്രട്ടറി സി അജോയ് അക്കാദമിയുടെ ഉപഹാരം സമ്മാനിച്ചു.

അതേസമയം മലയാളത്തിലെ മികച്ച സമീപകാല സിനിമകൾ ഉൾപ്പെടുത്തി ഒരു മലയാള ചലച്ചിത്രമേള ക്യൂബയിൽ സംഘടിപ്പിക്കാൻ സന്നദ്ധനാണെന്ന് അലെഹാന്ദ്രോ സിമാൻകാസ് മരീൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്തുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ(ഫെസ്റ്റിവൽ) എച്ച് ഷാജിയും ചർച്ചയിൽ പങ്കെടുത്തു.

Previous articleറോബിൻ ബസ് സർവീസ് തുടങ്ങി: പത്തനംതിട്ടയിലും പാലായിലും ബസ് തടഞ്ഞ് മോട്ടോർവാഹനവകുപ്പ്
Next articleതാക്കീത് ചെയ്ത് വീട്ടയച്ചത് രണ്ട് തവണ: സ്റ്റേഷനില്‍ കയറി പൊലീസുകാരെ മര്‍ദിച്ച സംഘം റിമാന്റിൽ