Home News സിനിമ, സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം: മരണം വിഷവാതകം ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം

സിനിമ, സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം: മരണം വിഷവാതകം ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം

43

കോട്ടയം: സിനിമ, സീരിയൽ നടൻ വിനോദ് തോമസിന്റെ (47) മരണം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാകാമെന്ന് നിഗമനം. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാമ്പാടി കാളച്ചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാറിനു മുന്നിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

രാവിലെ 11 മണിയോടെ ബാറിലെത്തിയ വിനോദ്, ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് കാറിനുള്ളിൽ കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ മുട്ടി വിളിച്ചു. തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകർത്താണ് ഡോർ തുറന്നത്. തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിനെ തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് അനുമാനം.

അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച വിനോദ് പൊത്തൻപുറം ഉണക്കപ്ലാവ് സ്വദേശിയാണ്. അവിവാഹിതനായ വിനോദ് ഒറ്റയ്ക്കായിരുന്നു താമസം.

Previous articleഉത്തരാഖണ്ഡ് തുരങ്ക അപകടം: രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയില്‍, മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡ്രില്ലിങ് ഉപേക്ഷിച്ചു
Next articleഉത്തരകാശി ടണൽ അപകടം: രക്ഷാദൗത്യം അവസാനഘട്ടത്തിലേയ്ക്ക് കടന്നുവെന്ന് അധികൃതർ