Home Sports ലോകത്തിന്റെ കണ്ണ് നരേന്ദ്രമോദി സ്റ്റേഡിയത്തിലേയ്ക്ക്: ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനൽ പകൽ രണ്ടുമുതൽ

ലോകത്തിന്റെ കണ്ണ് നരേന്ദ്രമോദി സ്റ്റേഡിയത്തിലേയ്ക്ക്: ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനൽ പകൽ രണ്ടുമുതൽ

48

അഹമ്മദാബാദ്‌: ബാറ്റും പന്തുംകൊണ്ട് തീർക്കുന്ന മായക്കാഴ്‌ചയുടെ ഫൈനൽ പോരാട്ടത്തിന് ഇന്ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകും. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമും പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ സംഘവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നേർക്കുനേർ ഏറ്റുമുട്ടും. പകൽ രണ്ടുമണിക്കാണ് മത്സരം ആരംഭിക്കുക.

നാലുവർഷത്തിലൊരിക്കൽ എത്തുന്ന ലോകപോരാട്ടത്തിന്റെ 13-ാം പതിപ്പിനാണ് ഇന്നത്തെ ഫൈനൽ പോരാട്ടത്തോടെ തിരശീല വീഴുക.1983ൽ കപിൽ ദേവും സംഘവും വെസ്റ്റിൻഡീസിന്റെ അജയ്യസംഘത്തെ കീഴടക്കി കിരീടം ഉയർത്തി. അന്നത് അത്ഭുതമായിരുന്നു. ഇന്ന് ക്രിക്കറ്റ്‌ ലോകം ഭരിക്കുന്നത് അതേ ഇന്ത്യയാണ്. ആ കാലം ഉണ്ടാക്കിയ ആവേശം ഇന്ത്യൻ ജനതയുടെ മനസ്സിൽ കൊണ്ടു. പിന്നെ സച്ചിൻ ടെൻഡുൽക്കർ എന്ന വികാരം. 2011ലെ ലോക കിരീടംകൊണ്ട് ഇന്ത്യ ആധിപത്യം ഉറപ്പിച്ചു.

മൂന്നാം ലോകകിരീടമാണ് മുന്നിൽ. ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു ഈ ലോകകപ്പിൽ. വിരാട് കോഹ്‌ലി ബാറ്റിലും മുഹമ്മദ്‌ ഷമി പന്തിലും അത്ഭുതങ്ങൾ കാട്ടുന്നു. മുറിച്ചാലും മുറികൂടുന്നവരാണ് ഓസീസ്. അഞ്ചുതവണ കപ്പ് ഉയർത്തിയവർ. വിനോദത്തിനപ്പുറം വൈകാരികതകൂടിയാണ് ഇന്ത്യൻ ജനതയ്ക്ക് ക്രിക്കറ്റ്. ചിലപ്പോഴൊക്കെ അതിദേശീയതയും. എതിരാളികളെ ശത്രുക്കളായിമാത്രം കാണുന്ന പരിണാമം.

Previous articleകള്ളിന് കിക്കില്ല, അടിയന്തരമായി എന്തെങ്കിലും ചെയ്യണം. നവകേരള സദസ്സിലേക്ക് വ്യത്യസ്തമായൊരു പരാതി
Next articleആക്രമണം കടുപ്പിച്ച് ഇസ്രയേൽ: ജബാലിയ ക്യാമ്പിൽ 
200 മരണം