Home News Kerala News വീണ്ടും നിയമ ലംഘനം: റോബിന് ഇന്നും പിഴ

വീണ്ടും നിയമ ലംഘനം: റോബിന് ഇന്നും പിഴ

90

പത്തനംതിട്ട: അന്തർ സംസ്ഥാന ടൂറിസ്റ്റ് പെർമിറ്റിന്റെ പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സ്റ്റേജ് കാരിയേജ് സർവീസ് നടത്തുന്ന റോബിൻ ബസിന് മോട്ടോർ വാഹന വകുപ് ഇന്നും പിഴയിട്ടു. ബുധനാഴ്ച കോയമ്പത്തൂരിൽനിന്നു പതനതിട്ടയിലേക്കുള്ള മടക്ക സർവീസിൽ റോബിൻ ബസിന് മോട്ടർ വാഹന വകുപ്പ് പിഴയീടാക്കിയിരുന്നില്ല. എന്നാൽ വ്യാഴാഴ്ച പുലർച്ചെ ബസിന് വീണ്ടും പിഴയീടാക്കുകയായിരുന്നു. 7500 രൂപയാണ് പിഴയിട്ടത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴയീടാക്കിയത്. മുൻപു നൽകിയ മറ്റൊരു ചെലാനിലെ 7500 രൂപയും ഉദ്യോഗസ്ഥർ കൈപ്പറ്റിയിട്ടുണ്ട്. പല സ്ഥലങ്ങളില്‍ നിന്നായി മുന്‍കൂര്‍ കരാറില്ലാതെയും ടിക്കറ്റെടുത്തും യാത്ര ചെയ്തവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇത് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന്റെയും പെര്‍മിറ്റ് വ്യവസ്ഥകളുടെയും ലംഘനമാണ് എന്ന് എംവിഡി ചൂണ്ടിക്കാട്ടി.

Previous articleഉത്തരകാശി ടണൽ അപകടം: രക്ഷാദൗത്യം അവസാനഘട്ടത്തിലേയ്ക്ക് കടന്നുവെന്ന് അധികൃതർ
Next articleപമ്പയിൽ ജലനിരപ്പ് ഉയർന്നു: തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്