Home News Kerala News പമ്പയിൽ ജലനിരപ്പ് ഉയർന്നു: തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പമ്പയിൽ ജലനിരപ്പ് ഉയർന്നു: തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

38

ശബരിമല: ബുധനാഴ്ച പെയ്ത ശക്തമായ മഴയിൽ പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് ഉയർന്നതിനാൽ ബുധനാഴ്ച രാത്രി തീർഥാടകർ പമ്പയിൽ ഇറങ്ങുന്നത് പൊലീസ് തടഞ്ഞു. വ്യാഴാഴ്ച രാവിലെ മഴയ്ക്ക് ശമനമുണ്ടെങ്കിലും ജലനിരപ്പ് ഉയർന്ന് തന്നെ തുടരുന്നു. പമ്പയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ശബരിമല തീർഥാടകർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ കനത്തമഴ തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്നും ശമിച്ചിട്ടില്ല.

Previous articleവീണ്ടും നിയമ ലംഘനം: റോബിന് ഇന്നും പിഴ
Next articleവ്യാഘ്രാലയേശൻറെ തിരുമുറ്റത്ത് ഇനി ഉത്സവാഘോഷത്തിന്റെ 13 പകലിരവുകൾ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൃശ്ചികാഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും