Home Sports ട്വന്റി 20 ആവേശത്തെ വരവേൽക്കാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ ഇന്നെത്തും

ട്വന്റി 20 ആവേശത്തെ വരവേൽക്കാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ ഇന്നെത്തും

53

തിരുവനന്തപുരം: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന്‌ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയം ഒരുങ്ങി. ഞായറാഴ്ച രാത്രി ഏഴിനാണ്‌ മത്സരം. മഴ വില്ലനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നത് ആരാധരെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാൽ മത്സരം തുടങ്ങുന്നതിന്‌ അരമണിക്കൂർമുമ്പ്‌ മഴ അവസാനിച്ചാലും മൈതാനം കളിക്ക്‌ സജ്ജമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകർ.

പരിസീലനത്തിനായി ഇരു ടീമുകളും ഇന്ന്‌ തിരുവനതപുരത്ത് എത്തും. ഇന്ത്യൻ ടീമിന്‌ ഹയാത്ത്‌ റീജൻസിയിലും ഓസ്‌ട്രേലിയൻ ടീമിന്‌ താജ്‌ വിവാന്തയിലുമാണ്‌ താമസം ഒരുക്കിയിരിക്കുന്നത്‌. ആരാധകരുടെ മനസ്സറിഞ്ഞ്‌ തകർത്തടിക്കാൻ കഴിയുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്യുറേറ്ററായ ബിജു പറഞ്ഞു. മലയാളിയായ കെ അനന്തപത്മനാഭനും തമിഴ്‌നാട്ടുകാരനായ ജയരാമൻ മദനഗോപാലുമാണ്‌ അമ്പയർമാർ.

തിരുവനന്തപുരത്ത്‌ കുറച്ചുദിവസമായി മഴയുണ്ട്‌. ഗ്രീൻഫീൽഡിൽ നടത്താനിരുന്ന നാല് ലോകകപ്പ് സന്നാഹമത്സരങ്ങളും മഴയെടുത്തത് കാണികളെ നിരാശയിലാക്കിയിരുന്നു. നാളെ പകൽ ഒന്നുമുതൽ മൂന്നുവരെ ഓസ്‌ട്രേലിയൻ ടീമും വൈകിട്ട്‌ അഞ്ചുമുതൽ രാത്രി എട്ടുവരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. മത്സരശേഷം തിങ്കളാഴ്‌ച ടീമുകൾ ഗുവാഹത്തിയിലേക്ക്‌ മടങ്ങും.

സംസ്ഥാന സർക്കാർ ടിക്കറ്റിന്റെ വിനോദനികുതി അഞ്ചുശതമാനമാക്കി കുറച്ച് ഉത്തരവിട്ടു. കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ ആവശ്യപ്രകാരമാണ് തദ്ദേശവകുപ്പ് നികുതി കുറച്ചത്. ഇത്തവണ നികുതിയുൾപ്പെടെ അപ്പർ ടയറിന് 750 രൂപയും ലോവർ ടയറിന് 2000 രൂപയുമാണ് നിരക്ക്. വിദ്യാർഥികൾക്കുള്ള ടിക്കറ്റിന് 375 രൂപ. പേ ടിഎം ഇൻസൈഡർവഴിയും പേ ടിഎം ആപ് വഴിയും ടിക്കറ്റ് ബുക്ക്‌ ചെയ്യാം. വൈകിട്ട് നാലുമുതൽ കാണികളെ സ്‌റ്റേഡിയത്തി ലേയ്ക്ക് പ്രവേശിപ്പിക്കും.

Previous articleകാത്തിരിപ്പ് വിഫലം: ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
Next articleവെടി നിർത്തൽ ധാരണ ലംഘിച്ച് ഇസ്രായേൽ. വടക്കൻ ഗാസ കൈയടക്കിയെന്ന്‌ സൈന്യം