Home News National news ശമ്പളം ചോദിച്ച ദലിത് യുവാവിനെ മർദ്ദിച്ച് വായിൽ ചെരിപ്പ് തിരുകി: സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

ശമ്പളം ചോദിച്ച ദലിത് യുവാവിനെ മർദ്ദിച്ച് വായിൽ ചെരിപ്പ് തിരുകി: സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

43

മോർബി (ഗുജറാത്ത്): ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായിൽ ചെരിപ്പ് തിരുകുകയും മാപ്പു പറയിക്കുകയും ചെയ്തതിനു സ്ഥാപന ഉടമയായ വിഭൂതി പട്ടേൽ എന്ന റാണിബയ്ക്കെതിരെ പോലീസ് കേസെടുത്തു. ശമ്പളം ചോദിച്ചെത്തിയ തന്നെ ടെറസിലേക്കു വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്തതായും റാണിബയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ നീലേഷ് ഡൽസാനിയ നൽകിയ പരാതിയിൽ പറയുന്നു.

റാണിബ ഇൻഡസ്ട്രീസിൽ 12,000 രൂപ ശമ്പളത്തിൽ കഴിഞ്ഞ മാസമാദ്യമാണു നീലേഷിനെ നിയമിച്ചത്. എന്നാൽ ഒക്ടോബർ 18ന് കാരണം കൂടാതെ പുറത്താക്കി. 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ ഫോണെടുക്കാതെയായി.ഇതേ തുടർന്നാണ് നീലേഷും സഹോദരൻ മെഹുലും അയൽവാസിയും ഓഫിസിൽ എത്തിയത്.
ഇവർ ഓഫിസിൽ എത്തിയപ്പോൾ വിഭൂതിയുടെ സഹോദരൻ ഓം പട്ടേൽ കൂട്ടാളികളോടൊപ്പം ചേർന്ന് ആക്രമിച്ചു എന്നാണു കേസ്. നീലേഷ് എത്തിയത് പണം കൊള്ളയടിക്കാനാണെന്ന മട്ടിൽ വിഡിയോ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയുണ്ട്.

Previous articleഉത്തരകാശി തുരങ്കം അപകടം: രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ
Next articleതൊഴിലുറപ്പ്‌ പദ്ധതിയിൽ കേരളം ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി: പദ്ധതി അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമമെന്നും മുഖ്യമന്ത്രി