Home Sports കളികളത്തിന്റെ കണ്ണീരായി ഷിജിൽ: ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ഷിജിൽ ജോണിന് അന്ത്യാഞ്ജലിയർപ്പിച്ച് കായിക...

കളികളത്തിന്റെ കണ്ണീരായി ഷിജിൽ: ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ഷിജിൽ ജോണിന് അന്ത്യാഞ്ജലിയർപ്പിച്ച് കായിക പ്രേമികൾ

178

കൊച്ചി: വെള്ളിയാഴ്ച അങ്കമാലി ഫിസറ്റ് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കായികതാരം മരിച്ചു. കൊച്ചിൻ ക്രിമെറ്റ്, S-Score എന്നീ ക്രിക്കറ്റ് ക്ലബ്ബുകളിലെ താരമായ ഷിജിൽ ജോണാണ് മരിച്ചത്. 36 വയസായിരുന്നു. വെള്ളിയാഴ്ച നടന്ന ടൂർണമെന്റിനിടെ ഹൃദയാഘാതത്തെത്തുടർന്ന് ഷിജിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ സഹതാരങ്ങളും, ടൂർണമെന്റിന്റെ സംഘാടകരും ചേർന്ന് ഇദേഹത്ത് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് ഷൈജിലിന്റെ മരണം സംഭവിച്ചത്.

ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിച്ച ഷിജിൽ എറണാകുളം ജില്ലയിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് നിരവധി അമേച്വർ ലീഗുകൾ കളിച്ചിട്ടുണ്ട്. കളിക്കളത്തിലും, പുറത്തും ഹൃദ്യമായ സൗഹൃദങ്ങൾ കാത്ത് സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ഷിജിൽ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് കായികതാരങ്ങളും, കായിക പ്രേമികളുമടക്കം നിരവധിയാളുകളാണ് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഷൈജിലിന്റെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.

Previous articleകുസാറ്റ് ദുരന്തം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം
Next articleഇടനെഞ്ച് പിളർന്ന് കുസാറ്റ്: പ്രിയപ്പെട്ടവർക്ക് അന്ത്യ യാത്രാമൊഴിയേകി കലാലയം