Home News Kerala News കോട്ടയത്ത് യുവതി കെ എസ് ആർ ടി സി ബസ് അടിച്ചു തകർത്തു. കേസെടുത്തപ്പോൾ കെഎസ്ആർടിസി...

കോട്ടയത്ത് യുവതി കെ എസ് ആർ ടി സി ബസ് അടിച്ചു തകർത്തു. കേസെടുത്തപ്പോൾ കെഎസ്ആർടിസി ഡ്രൈവർ പ്രതി

58

കോട്ടയം: കോടിമത നാലു വരിപ്പാതയിൽ കെ എസ് ആർ ടി സി ബസ് യുവതി അടിച്ച് തകർത്ത സംഭവത്തിൽ വാദി പ്രതിയായി. ബസ് അടിച്ച് തകർത്ത കേസിലെ പ്രതിയായ പൊൻകുന്നം സ്വദേശിനി സുലുവിന്റെ പരാതിയിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസാണ് കേസെടുത്തത്. യുവതിയോട് അശ്ലീല ആംഗ്യം കാട്ടി, അലക്ഷ്യമായി വാഹനമോടിച്ചു, അലക്ഷ്യമായി വാഹനം ഓടിച്ച് നാശനഷ്ടം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിയത്. തനിക്കുണ്ടായ നാശ നഷ്ടങ്ങളിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സുലു കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ചിങ്ങവനം പോലീസ് മൂന്ന് വകുപ്പുകൾ ചുമത്തി കേസെടുത്തത്. വാദിയായ സുലുവിന് വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി , അഡ്വ ഷാമോൻ ഷാജി , അഡ്വ. ലക്ഷ്മി ബാബു എന്നിവർ കോടതിയിൽ ഹാജരായി. കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോടിമത നാലുവരിപ്പാതയിലായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നും മലപ്പുറത്തിന് പോവുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ് തന്റെ കാറിൻറെ സൈഡ് മിററിൽ തട്ടിയതായി ആരോപിച്ചു സുലു ജാക്കി ലിവർ ഉപയോഗിച്ച് ബസിന്റെ മുന്നില് നാല് ഹെഡ്ലൈറ്റുകളും തല്ലി തകർക്കുകയായിരുന്നു. സംഭവത്തിൽ സുലുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.

Previous articleഇടനെഞ്ച് പിളർന്ന് കുസാറ്റ്: പ്രിയപ്പെട്ടവർക്ക് അന്ത്യ യാത്രാമൊഴിയേകി കലാലയം
Next articleസിൽക്യാര തുരങ്ക അപകടം: രക്ഷാപ്രവർത്തനത്തിനായി കരസേന രംഗത്ത്‌