Home Business സ്വർണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്: പവന് 46,760 രൂപ

സ്വർണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്: പവന് 46,760 രൂപ

80

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,760 രൂപയായി ഉയർന്നു. പവന് 600 രൂപയാണ് ഇന്ന് കൂടിയത്. ഒരുഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5,845 രൂപയായി. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു. ജിഎസ്ടിയും പണിക്കുലിയും അടക്കം ഒരു പവൻ ആഭരണം വാങ്ങുവാൻ 50,000 രൂപയിലധികം നൽകേണ്ടിവരും. രാജ്യത്തെ കമ്മോഡിറ്റി വിപണിയിൽ എംസിഎക്‌സിൽ (മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 24 കാരറ്റ് സ്വർണത്തിന്റെ വില നിലവിൽ 62,602 രൂപയാണ്.

Previous articleകൊല്ലത്ത് ആറുവയസുകാരിയെ തട്ടികൊണ്ട് പോയ കേസ്: പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി
Next articleകേരള അന്താരാഷ്ട്ര ചലച്ചിത്രമേള: ഇത്തവണ എട്ട് വനിതാ ചിത്രങ്ങൾ