Home News National news മലയാളികൾക്ക് സന്തോഷിക്കാം: ബംഗളൂരുവിലേയ്ക്ക് പ്രതിദിന സർവീസ് ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

മലയാളികൾക്ക് സന്തോഷിക്കാം: ബംഗളൂരുവിലേയ്ക്ക് പ്രതിദിന സർവീസ് ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

31

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബം​ഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കും. ജനുവരി 16 മുതലാണ് സർവീസുകൾ ആരംഭിക്കുക. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം രാത്രി 7.45നു കോഴിക്കോട്ടെത്തും. ഈ വിമാനം കോഴിക്കോട്ടു നിന്ന് 8.15നു പുറപ്പെട്ട് 9.15നു ബം​ഗളൂരുവിലെത്തും. പുതിയ സർവീസ് ആരംഭിക്കുന്നതോടു കൂടി കോഴിക്കോട് നിന്നും മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ഗോവ, ജയ്‌പുർ, പുണെ, വാരാണസി തുടങ്ങി 22 സ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് വൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ലഭ്യമാകും.

Previous articleഅലക്ഷ്യമായി കാർ ബ്രേക്കിട്ടു: കാറിന് പിന്നിൽ കെ എസ് ആർ ടി സി ബസിടിച്ച് അപകടം
Next articleതിരുപ്പിറവിയുടെ സ്മരണ പുതുക്കി വിശ്വാസികൾ: ലോകം ഇന്ന് ക്രിസ്തുമസ് ആഘോഷ നിറവിൽ