Home News Kerala News അലക്ഷ്യമായി കാർ ബ്രേക്കിട്ടു: കാറിന് പിന്നിൽ കെ എസ് ആർ ടി സി ബസിടിച്ച് അപകടം

അലക്ഷ്യമായി കാർ ബ്രേക്കിട്ടു: കാറിന് പിന്നിൽ കെ എസ് ആർ ടി സി ബസിടിച്ച് അപകടം

84

കോട്ടയം: വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷനിലാണ് അലഷ്യമായി ബ്രേക്കിട്ട കാറിന് പിന്നിൽ കെ എസ് ആർ ടി സി ബസിടിച്ച് അപകടമുണ്ടായത്. ബസിന് മുൻപിൽ പോയ കാർ പെട്ടന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പുറകിൽ വന്ന കെഎസ്ആർടിസി ബസ് കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് ഉരുണ്ട് നീങ്ങിയ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച പകൽ പതിനൊന്നരയോടെയിരുന്നു അപകടം. വൈറ്റിലയിൽ നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസ്സാണ് എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് പോയ കാറിന്റെ പിന്നിൽ ഇടിച്ചത്. അപകട സമയത്ത് വൈക്കം ഡിപ്പോയിലെ ഇൻസ്പെക്ടർ സാബുരാജൻ ബസിൽ ടിക്കറ്റ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റി വിട്ടു.

Previous articleവീണ്ടും അശാന്തമാകുന്നോ കശ്‌മീർ? ഇന്നുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു
Next articleമലയാളികൾക്ക് സന്തോഷിക്കാം: ബംഗളൂരുവിലേയ്ക്ക് പ്രതിദിന സർവീസ് ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്