Home News World News മനുഷ്യക്കടത്തെന്ന് സംശയം: 300ലധികം ഇന്ത്യൻ യാത്രക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞു​

മനുഷ്യക്കടത്തെന്ന് സംശയം: 300ലധികം ഇന്ത്യൻ യാത്രക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞു​

37

പാരീസ്‌: മുന്നൂറിലധികം ഇന്ത്യൻ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന വിമാനമാണ് മനുഷ്യകടത്തെന്ന സംശയത്തെത്തുടർന്ന് ഫ്രാൻസിൽ തടഞ്ഞു​വെച്ചത്. റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 വിമാനം ഫ്രാൻസ് നിലത്തിറക്കി. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് യാത്ര തുടങ്ങിയ വിമാനത്തിൽ ഇന്ത്യൻ വംശജരായ 303 പേർ ഉണ്ടായിരുന്നതായാണ് വിവരം.

യാത്രക്കാരിൽ മനുഷ്യക്കടത്തിന് ഇരയാവുന്നവരു​മുണ്ടെന്ന സൂചന നൽകി ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. യാത്രക്കാരെ സാങ്കേതികമായി കരുതൽ തടങ്കലിൽ വെച്ചതായും സ്ഥിതിഗതികൾ അന്വേഷിക്കുകയാണെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു. യാത്രക്കാർക്ക് എയർപോർട്ടിൽ തങ്ങാനുള്ള സൗകര്യങ്ങ​ളൊരുക്കിയതായി അധികൃതർ അറിയിച്ചു.

Previous articleഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തു. നടപടി കേന്ദ്ര കായിക മന്ത്രാലയത്തിന്റേത്
Next articleവിദേശ ജോലി വാഗ്ദാനം ചെയ്തു 2 കോടിയോളം രൂപ തട്ടിയെടുത്തു: ദമ്പതികൾ പിടിയിൽ