Home Sports ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തു. നടപടി കേന്ദ്ര കായിക മന്ത്രാലയത്തിന്റേത്

ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തു. നടപടി കേന്ദ്ര കായിക മന്ത്രാലയത്തിന്റേത്

64

ന്യൂഡൽഹി: സഞ്ജയ് സിങ് നയിക്കുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യൂഎഫ് ഐ) ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിർണായക നടപടി.
മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിങ്ങിനെ കഴിഞ്ഞ ദിവസാണ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ച് ഗുസ്തി താരം സാക്ഷി മാലിക് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടാണ് സാക്ഷി തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

Previous articleഗണേഷ് കുമാറും, കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഈമാസം ഇരുപത്തിയൊൻപതിന്
Next articleമനുഷ്യക്കടത്തെന്ന് സംശയം: 300ലധികം ഇന്ത്യൻ യാത്രക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞു​