Home News National news വീണ്ടും അശാന്തമാകുന്നോ കശ്‌മീർ? ഇന്നുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു

വീണ്ടും അശാന്തമാകുന്നോ കശ്‌മീർ? ഇന്നുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു

43

ശ്രീന​ഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ വീണ്ടും ഭീകരാക്രമണം. മോസ്‌കിൽ നടന്ന വെടിവെയ്പ്പിൽ റിട്ടയേർഡ് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. മുഹമ്മദ് ഷാഫി ആണ് പ്രാർത്ഥന ചടങ്ങുകൾക്ക് ഇടയിൽ വെടിയേറ്റ് മരിച്ചത്.
മോസ്‌കിൽ അതിക്രമിച്ചു കയറിയ ഭീകരർ മുഹമ്മദ് ഷാഫിക്ക് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ബാരാമുള്ളയിൽ ഭീകരരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. കശ്‌മീരിലെ പൂഞ്ചിൽ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ 5 സൈനികർ കൊല്ലപ്പെട്ടിരുന്നു.

Previous articleവിദേശ ജോലി വാഗ്ദാനം ചെയ്തു 2 കോടിയോളം രൂപ തട്ടിയെടുത്തു: ദമ്പതികൾ പിടിയിൽ
Next articleഅലക്ഷ്യമായി കാർ ബ്രേക്കിട്ടു: കാറിന് പിന്നിൽ കെ എസ് ആർ ടി സി ബസിടിച്ച് അപകടം