Home News World News ക്രിസ്മസ് ദിനത്തിലും ഗാസയിൽ ഇസ്രയേൽ ആക്രമണം: 70 പേർ കൊല്ലപ്പെട്ടു

ക്രിസ്മസ് ദിനത്തിലും ഗാസയിൽ ഇസ്രയേൽ ആക്രമണം: 70 പേർ കൊല്ലപ്പെട്ടു

78

ഗാസ: ഗാസയിലെ അഭയാർഥി ക്യാമ്പിനു നേരെ നടന്ന ഇസ്രായേൽ ആക്രമണത്തിലാണ് 70 പേർ കൊല്ലപ്പെട്ടത്. ​ഞായറാഴ്ച രാത്രിയിൽ ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോർട്ടുകളുണ്ട്. അഭയാർഥി ക്യാമ്പിൽ വളരെയധികം പേർ ഉണ്ടായിരുന്നതിനാൽ മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിലും വലിയ തോതിലുള്ള ആക്രമണങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇതുവരെ ഗാസയിൽ മാത്രം 20,424 പേർ മരിച്ചതായാണ് കണക്കുകൾ.

Previous articleസംവിധായകൻ മേജര്‍ രവി ബിജെപിയില്‍ ചേർന്നു; കോൺഗ്രസ് നേതാവ് സി രഘുനാഥും ബിജെപിയിൽ
Next articleക്രിസ്തുമസ് അവധി യാത്രയിലൂടെ ആഘോഷിക്കണോ: കെഎസ്‌ആർടിസി റെഡി