Home News തിരുപ്പിറവിയുടെ സ്മരണ പുതുക്കി വിശ്വാസികൾ: ലോകം ഇന്ന് ക്രിസ്തുമസ് ആഘോഷ നിറവിൽ

തിരുപ്പിറവിയുടെ സ്മരണ പുതുക്കി വിശ്വാസികൾ: ലോകം ഇന്ന് ക്രിസ്തുമസ് ആഘോഷ നിറവിൽ

42

കൊച്ചി: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പ്രാർഥനാചടങ്ങുകൾ നടന്നു. വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കാരൾ ഗാനത്തിന്റെ അകമ്പടി കൂടി ചേർന്നതോടെ ക്രിസ്മസ് രാത്രി ഭക്തി സാന്ദ്രമായി. കോഴിക്കോട് രൂപതയ്ക്ക് കീഴിലെ ദേവമാതാ കത്തിഡ്രലിൽ ക്രിസ്മസ് രാത്രി ധന്യമാക്കാൻ നിരവധി വിശ്വാസികൾ എത്തി. കോഴിക്കോട് രൂപതാ ബിഷപ്പ് ഫാദർ വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ലത്തീൻ ഭാഷയിൽ ക്രിസ്മസ് ഗാനം ആലപിച്ചത് ശ്രദ്ധേയമായി. കുർബാനക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. യുദ്ധങ്ങൾ അവസാനിച്ച് സമാധാനം ഉണ്ടാകണമെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫാദർ വർഗീസ് ചക്കാലക്കൽ പറഞ്ഞു. താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയലിന്റെ നേതൃത്വത്തിലും കുർബാന നടന്നു.

Previous articleമലയാളികൾക്ക് സന്തോഷിക്കാം: ബംഗളൂരുവിലേയ്ക്ക് പ്രതിദിന സർവീസ് ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
Next articleശബരിമലയിൽ ഇത്തവണ റെക്കോർഡ് തിരക്ക്: ശനിയാഴ്ചവരെ എത്തിയത് 25.69 ലക്ഷം തീർഥാടകർ