Home News Kerala News ജലസംഭരണിയിൽ വീണ് യുവാവ് മരിച്ചു: അപകടം കണ്ണൂർ തലശ്ശേരിയിൽ

ജലസംഭരണിയിൽ വീണ് യുവാവ് മരിച്ചു: അപകടം കണ്ണൂർ തലശ്ശേരിയിൽ

65

തലശേരി: തലശേരിയിൽ യുവാവിനെ ജലസംഭരണിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ പാറാട് സ്വദേശി സജിനാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ ജോലിക്ക് എത്തിയതായിരുന്നു സജിൻ. കാണാത്തതിനെ തുടർന്ന് കൂടെയുള്ളവർ നടത്തിയ തിരച്ചിലിലാണ് ജലസംഭരണിയിൽ വീണനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Previous articleമദ്യല​ഹരിയിൽ യുവതിയുടെ പരാക്രമം: തലശേരിയിൽ എസ്ഐയെയും നാട്ടുകാരെയും ആക്രമിച്ചു
Next articleകോഴിഫാമിന്റെ മറവിൽ വ്യാജമദ്യ നിർമാണം: തൃശ്ശൂരിൽ ബിജെപി നേതാവ് അറസ്റ്റിൽ