Home News Kerala News തിരുവനന്തപുരം പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ പുലിയിറങ്ങി: പുള്ളിപ്പുലിയെ കണ്ടത് പൊലീസ് സ്റ്റേഷനു സമീപം

തിരുവനന്തപുരം പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ പുലിയിറങ്ങി: പുള്ളിപ്പുലിയെ കണ്ടത് പൊലീസ് സ്റ്റേഷനു സമീപം

85

തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് രാവിലെ പുലിയെ കണ്ടത്. സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരാണ് സ്റ്റേഷന് മുന്നിലെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതായി കണ്ടത്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ തിരച്ചില്‍ ആരംഭിച്ചു. അവധി ദിവസങ്ങളായതിനാൽ മേഖലയിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്. അതിനാൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Previous articleകോഴിഫാമിന്റെ മറവിൽ വ്യാജമദ്യ നിർമാണം: തൃശ്ശൂരിൽ ബിജെപി നേതാവ് അറസ്റ്റിൽ
Next articleഅയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ യെച്ചൂരി പങ്കെടുക്കില്ല: തീരുമാനം സിപിഎം പി ബിയുടെ