Home Sports ഗുസ്തി താരങ്ങളുടെ കരുത്തിനുമുന്നിൽ മുട്ടുമടക്കി കേന്ദ്ര ബിജെപി നേതൃത്വം: ഗുസ്തി ഫെഡറേഷന് താൽക്കാലിക ഭരണ സമിതി

ഗുസ്തി താരങ്ങളുടെ കരുത്തിനുമുന്നിൽ മുട്ടുമടക്കി കേന്ദ്ര ബിജെപി നേതൃത്വം: ഗുസ്തി ഫെഡറേഷന് താൽക്കാലിക ഭരണ സമിതി

103

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ താത്കാലിക സമിതി രൂപീകരിച്ചു. ഭൂപീന്ദർ സിങ് ബാജ്വയാണ് സമിതിയുടെ അധ്യക്ഷൻ. എം എം സൊമായ, മഞ്ജുഷ കാൻവാർ എന്നിവർ അംഗങ്ങളാണ്. ​​ഗുസ്തി ഫെഡറേഷന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെയാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്.

ഗുസ്തി താരങ്ങൾ നൽകിയ ലൈം​ഗികാതിക്രമ പരാതിയെത്തുടർന്ന് ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ മുൻ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. എന്നാൽ പകരക്കാരനായി ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ നിയമിച്ചത് വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമായി. ഇതിൽ പ്രതിഷേധിച്ച് ​ഗുസ്തി താരം സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയെയും കേന്ദ്ര കായികമന്ത്രാലയം പിരിച്ചു വിട്ടത്.

Previous articleപത്തനംതിട്ട അടൂരിൽ വാഹനാപകടം: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
Next articleഹൃദയം പൊട്ടികരയുന്ന ഒരു ജനതയുടെ വികാരം പങ്കുവെക്കാൻ സുപ്രഭാതമെങ്കിലും ഉണ്ടായല്ലോ: കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ജലീൽ