Home News Kerala News രാമക്ഷേത്ര ഉദ്ഘാടനം: മതനിരപേക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കണമെന്ന് ഐഎന്‍എല്‍

രാമക്ഷേത്ര ഉദ്ഘാടനം: മതനിരപേക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കണമെന്ന് ഐഎന്‍എല്‍

88

ന്യൂഡല്‍ഹി: ബാബ്റി മസ്‌ജിദ് തകര്‍ത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഴുവന്‍ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളും വിട്ടുനില്‍ക്കണമെന്ന് ഐഎന്‍എല്‍ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. മതങ്ങളെയും മതചിഹ്നങ്ങളെയും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ ‍ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയും വ്യക്തമായി എതിര്‍ത്തിട്ടുണ്ട്. എന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവനും ദുരുപയോഗം ചെയ്‌താണ് രാമക്ഷേത്ര ഉദ്ഘാടനം നടത്തുന്നതെന്നും ഐഎന്‍എല്‍ ദേശീയ നേതൃത്വം ആരോപിച്ചു. പലസ്‌തീനില്‍ ഇസ്രയേല്‍ നടത്തുന്ന നരാധമമായ അതിക്രമം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും, അന്താരാഷ്ട്ര സമൂഹം മൗനം വെടിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Previous articleസഞ്ചരിക്കുന്ന ഓഫിസ് സൗകര്യം അനിവാര്യം: മുഖ്യമന്ത്രിക്ക് കാരവൻ സൗകര്യം ഒരുക്കണമെന്ന് എഡിജിപി
Next articleരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം വ്യക്തികൾക്ക്: ആർക്കും പോകാൻ അവകാശമുണ്ടെന്ന് ശശി തരൂർ