Home News National news രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം വ്യക്തികൾക്ക്: ആർക്കും പോകാൻ അവകാശമുണ്ടെന്ന് ശശി തരൂർ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം വ്യക്തികൾക്ക്: ആർക്കും പോകാൻ അവകാശമുണ്ടെന്ന് ശശി തരൂർ

96

തിരുവനന്തപുരം: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ വ്യക്തികളെയാണ് ക്ഷണിച്ചതെന്നും അവരാണ് പോകുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് ശശി തരൂർ എം പി പറഞ്ഞു. ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നവരുടെ ഉദ്ദേശം എന്താണെന്നും ദൈവത്തെ പൂജിക്കാനുള്ള വേദിയായാണ് താൻ ക്ഷേത്രത്തെ കാണുന്നതെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തികൾ എന്ന നിലയിൽ അവിടെ പോകാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നതിനോട് യോജിക്കാൻ കഴിയില്ല. സിപിഐഎമ്മിന് മതവിശ്വാസം ഇല്ല.അതുകൊണ്ട് അവർക്ക് വേഗം തീരുമാനം എടുക്കാം. കോൺഗ്രസ് വിശ്വാസികളുള്ള പാർട്ടിയാണ്. അതുകൊണ്ട് തീരുമാനം എടുക്കാൻ സമയം വേണമെന്നും ശശി തരൂർ പറഞ്ഞു.

Previous articleരാമക്ഷേത്ര ഉദ്ഘാടനം: മതനിരപേക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കണമെന്ന് ഐഎന്‍എല്‍
Next articleപ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ കേസ്: രണ്ടും ഡോക്ടർമാരും, രണ്ട് നഴ്സുമാരും പ്രതികൾ