Home News Kerala News വധശ്രമക്കേസ്: ഗവര്‍ണര്‍ സര്‍വകലാശാല സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച എബിവിപി നേതാവ് അറസ്റ്റില്‍

വധശ്രമക്കേസ്: ഗവര്‍ണര്‍ സര്‍വകലാശാല സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച എബിവിപി നേതാവ് അറസ്റ്റില്‍

76

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച എബിവിപി നേതാവ് അറസ്റ്റിലായി.പന്തളം എന്‍എസ്എസ് കോളേജിലെ സുധി സദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള സര്‍വകലാശാല സിന്റിക്കേറ്റിലേക്ക് ചാന്‍സലര്‍ നോമിനേറ്റ് ചെയ്തവരില്‍ സംഘപരിവാര്‍ നേതാക്കളെ തിരുകിക്കയറ്റിയത് വന്‍ വിവാദമായിരുന്നു. കോടതിയില്‍ നിന്നും പട്ടികയ്‌ക്കെതിരെ വലിയ വിമര്‍ശനമുയരുകയും പട്ടിക സ്‌റ്റേ ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ച എബിവിപി നേതാവിനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്

Previous articleപ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ കേസ്: രണ്ടും ഡോക്ടർമാരും, രണ്ട് നഴ്സുമാരും പ്രതികൾ
Next articleസ്മാർട്ടായ കേരളത്തിന് സ്മാർട്ടായ ആപ്പ്: കെ- സ്‌മാർട്ട് ആപ്ലിക്കേഷന്റെ സേവനം ജനുവരി ഒന്നുമുതൽ