Home News Kerala News സഞ്ചരിക്കുന്ന ഓഫിസ് സൗകര്യം അനിവാര്യം: മുഖ്യമന്ത്രിക്ക് കാരവൻ സൗകര്യം ഒരുക്കണമെന്ന് എഡിജിപി

സഞ്ചരിക്കുന്ന ഓഫിസ് സൗകര്യം അനിവാര്യം: മുഖ്യമന്ത്രിക്ക് കാരവൻ സൗകര്യം ഒരുക്കണമെന്ന് എഡിജിപി

76

തിരുവനന്തപുരം: യാത്രാവേളയിൽ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവൻ സൗകര്യം ഒരുക്കണമെന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ പറഞ്ഞു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എഡിജിപിയുടെ പ്രതികരണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സഞ്ചരിക്കുന്ന ഓഫിസ് എന്ന ആശയം. മുഖ്യമന്ത്രി ഒരിടത്തിരുന്നു മാത്രം ജോലിചെയ്യുന്ന കാലം മാറി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ യാത്രാവേളകളിൽ ഓഫീസ് സൗകര്യമൊരുക്കാൻ കാരവനു സാധിക്കും. മുഖ്യമന്ത്രിക്കൊപ്പം രണ്ടോ മൂന്നോ സ്റ്റാഫിനും സഞ്ചരിക്കാനാവുന്ന, വിഡിയോ കോൺഫറൻസിങ് സൗകര്യമുള്ള വാഹനമാണ് അഭികാമ്യമെന്നും അജിത് കുമാർ പറഞ്ഞു.

Previous article40 കിലോ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്‌ പിടിയിൽ: അറസ്റ്റിലായത്‌ നിയോജക മണ്ഡലം സെക്രട്ടറി
Next articleരാമക്ഷേത്ര ഉദ്ഘാടനം: മതനിരപേക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കണമെന്ന് ഐഎന്‍എല്‍