Home News Kerala News 40 കിലോ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്‌ പിടിയിൽ: അറസ്റ്റിലായത്‌ നിയോജക മണ്ഡലം സെക്രട്ടറി

40 കിലോ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്‌ പിടിയിൽ: അറസ്റ്റിലായത്‌ നിയോജക മണ്ഡലം സെക്രട്ടറി

78

തിരുവനന്തപുരം: 40 കിലോ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്‌ തിരുവനന്തപുരത്ത് പിടിയിലായി. യൂത്ത് കോൺഗ്രസ്‌ അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി ഷൈജു മാലിക്കിനെയാണ് എക്സൈസ് പിടികൂടിയത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തുനിന്ന്‌ ​ഗോവ രജിസ്ട്രേഷനിലുള്ള കാറിലാണ്‌ 40 കിലോ കഞ്ചാവുമായി ഇയാൾ എത്തിയത്.

കാറിനെ പിന്തുടർന്നെത്തിയ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം ബാലരാമപുരം ജങ്ഷനിൽവച്ച് പിടികൂടുകയായിരുന്നു. ദിവസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എംബിഎക്കാരനായ ഷൈജു വിദ്യാർഥികൾക്ക്‌ ഉൾപ്പെടെ കഞ്ചാവ് വിൽക്കുന്നതായി എക്സൈസ് പറയുന്നു. പൂവച്ചൽ കൊണ്ണിയൂർ സ്വദേശിയായ ഇയാൾ കോൺ​ഗ്രസിന്റെ സൈബർ പോരാളി കൂടിയാണ്‌.

Previous articleക്യാപ്റ്റൻ മടങ്ങി: തമിഴ് മുൻ സൂപ്പർ താരം വിജയകാന്ത് അന്തരിച്ചു
Next articleസഞ്ചരിക്കുന്ന ഓഫിസ് സൗകര്യം അനിവാര്യം: മുഖ്യമന്ത്രിക്ക് കാരവൻ സൗകര്യം ഒരുക്കണമെന്ന് എഡിജിപി