Home News Kerala News മന്ത്രി കെ രാധാകൃഷ്‌ണനെതിരെ ജാതിയധിക്ഷേപം: തിരുവല്ല സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌

മന്ത്രി കെ രാധാകൃഷ്‌ണനെതിരെ ജാതിയധിക്ഷേപം: തിരുവല്ല സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌

97

തിരുവല്ല: ശബരിമല സന്ദർശനത്തിനിടെ സന്നിധാനത്ത് ദർശനത്തിന് എത്തിയ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക്‌ പോസ്റ്റിട്ട പരുമല സ്വദേശിക്കെതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു. പരുമല ഇടയ്ക്കാട്ട് വീട്ടിൽ ശരത്ത് നായർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ പരുമല മേഖലാ സെക്രട്ടറി യു ശ്രീജിത്ത് നൽകിയ പരാതിയിലാണ് 153 (A), പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. മണ്ഡലപൂജയോട് അനുബന്ധിച്ച് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന വേളയിൽ മന്ത്രി സോപാനത്ത് നിൽക്കുന്ന ഫോട്ടോ ഉൾപ്പെടുത്തി ജാതീയ അധിക്ഷേപം നടത്തും വിധം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടതിനാണ് ജാമ്യമില്ലാ വകുപ്പ്‌ ചേർത്ത്‌ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പുളിക്കിഴ് എസ് എച്ച് ഒ ഇ അജീബ് പറഞ്ഞു.

Previous articleസ്മാർട്ടായ കേരളത്തിന് സ്മാർട്ടായ ആപ്പ്: കെ- സ്‌മാർട്ട് ആപ്ലിക്കേഷന്റെ സേവനം ജനുവരി ഒന്നുമുതൽ
Next articleകേരളത്തിൽ ബിജെപി വളരാത്തത് എന്തുകൊണ്ട്? സംസ്ഥാന നേതാക്കളെ കുഴക്കി ദേശീയ നേതാവിന്റെ ചോദ്യം