Home News Kerala News എൻഎസ്എസ് ക്യാമ്പിൽ കുഴഞ്ഞുവീണു: യുവ അധ്യാപകന് ദാരുണാന്ത്യം

എൻഎസ്എസ് ക്യാമ്പിൽ കുഴഞ്ഞുവീണു: യുവ അധ്യാപകന് ദാരുണാന്ത്യം

63

തിരൂർ: എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെ മകൻ ടി കെ സുധീഷാണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്.

സ്കൂളിലെ എൻഎസ്എസ് ക്യാമ്പ് മാവണ്ടിയൂർ സ്കൂളിലാണ് നടന്നിരുന്നത്. വെള്ളിയാഴ്ച രാവിലെ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപ് സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധീഷ് ജ്യോത്സ്യനായും പ്രവർത്തിക്കുന്നുണ്ട്. അമ്മ :പങ്കജം, ഭാര്യ: ദീപ. മക്കൾ: ദർശിത് കൃഷ്ണ, അദ്വിക. ശനിയാഴ്ച രാവിലെ 9 ന് സംസ്കാരം നടക്കും.

Previous articleഫെഫ്‌ക പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: സിബി മലയിൽ പ്രസിഡന്റ്, ബി ഉണ്ണികൃഷ്‌ണൻ ജനറല്‍ സെക്രട്ടറി
Next articleപത്താം ക്ലാസുകാരനൊപ്പം ചുംബനവും,, റൊമാന്റിക്’ ഫോട്ടോഷൂട്ടും: പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ