Home Cinema ഫെഫ്‌ക പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: സിബി മലയിൽ പ്രസിഡന്റ്, ബി ഉണ്ണികൃഷ്‌ണൻ ജനറല്‍ സെക്രട്ടറി

ഫെഫ്‌ക പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: സിബി മലയിൽ പ്രസിഡന്റ്, ബി ഉണ്ണികൃഷ്‌ണൻ ജനറല്‍ സെക്രട്ടറി

73

കൊച്ചി: ഫെഫ്‌ക സംഘടനയുടെ പുതിയ ഭാരവാഹികളെ വ്യാഴാഴ്‌ച കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റായി സിബി മലയിലിനെയും, ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്‌ണനെയും തിരഞ്ഞെടുത്തു. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയായും, സതീഷ് ആര്‍ എച്ച് ട്രഷറര്‍ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. ജി എസ് വിജയന്‍, എന്‍ എം ബാദുഷ , ശ്രീമതി ദേവി, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഷിബു ജി സുശീലന്‍, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍ , പ്രദീപ് രംഗന്‍, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ഇരുപത്തി ഒന്ന് അംഗസംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്‌ഠേന തെരഞ്ഞെടുത്തത്.