Home News Kerala News മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി മുൻകൂര്‍ ജാമ്യം തേടി: നടൻ ഹർജി നൽകിയത് ഹൈക്കോടതിയിൽ

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി മുൻകൂര്‍ ജാമ്യം തേടി: നടൻ ഹർജി നൽകിയത് ഹൈക്കോടതിയിൽ

61

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സുരേഷ് ഗോപിക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയാണ് മുൻ കൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് ഇന്ന് പരിഗണിക്കും. ഒക്ടോബര്‍ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ വെച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.

Previous articleകാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: 100 കോടി രൂപ കൂടി അനുവദിച്ചുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
Next articleരാമക്ഷേത്ര ഉദ്‌ഘാടനം ബിജെപിയുടെ രാഷ്‌ട്രീയ തന്ത്രം: പങ്കെടുക്കണോയെന്ന്‌ കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് ലീഗ്‌