Home News World News ലഖ്‌ബീർ സിങിനെ കേന്ദ്ര സർക്കാർ ഭീകരനായി പ്രഖ്യാപിച്ചു: കാനഡയിലെ ഖലിസ്ഥാൻ നേതാവാണ് ലഖ്‌ബീർ

ലഖ്‌ബീർ സിങിനെ കേന്ദ്ര സർക്കാർ ഭീകരനായി പ്രഖ്യാപിച്ചു: കാനഡയിലെ ഖലിസ്ഥാൻ നേതാവാണ് ലഖ്‌ബീർ

64

ന്യൂഡൽഹി: കാനഡയിലെ ഖലിസ്ഥാൻ നേതാവ് ലഖ്ബീർ സിങ് ലാണ്ടയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഭീകരനായി പ്രഖ്യാപിച്ചത്. കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇന്റർനാഷനൽ എന്ന സംഘടനയുടെ നേതാവാണ് ലഖ്ബീർ. ഇയാളെ യുഎപിഎ പ്രകാരമാണു ഭീകരപട്ടിയിൽ ഉൾപ്പെടുത്തിയത്. 2021ൽ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തിൽ കുറ്റാരോപിതനാണ് ലഖ്ബീർ. 1989ൽ പഞ്ചാബിൽ ജനിച്ച ഇദ്ദേഹം 2017ലാണ് കാനഡയിലേക്കു കടന്നത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവായ ഹർവീന്ദർ സിങ്ങുമായി ലഖ്ബീറിന് അടുത്ത ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

Previous articleറോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ സംഭവം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
Next articleവയനാട് നീർവാരത്ത്‌ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി: അവശ നിലയിലാണ് പുലിയെ കണ്ടെത്തിയത്