Home News Kerala News വയനാട് നീർവാരത്ത്‌ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി: അവശ നിലയിലാണ് പുലിയെ കണ്ടെത്തിയത്

വയനാട് നീർവാരത്ത്‌ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി: അവശ നിലയിലാണ് പുലിയെ കണ്ടെത്തിയത്

38

കൽപ്പറ്റ: നീര്‍വാരത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി. അവശനിലയിലായ പുലിയെ വലവിരിച്ചാണ് വനംവകുപ്പ് പിടികൂടിയത്. തോട്ടില്‍ അവശനിലയില്‍ കിടക്കുന്ന പുലിയെ വനംവകുപ്പും നാട്ടുകാരും കണ്ടെത്തുകയായിരുന്നു. പുലി തോട്ടില്‍ നിന്ന് വെള്ളംകുടിക്കുന്നതാണ് കണ്ടത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പുലി മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയ്ക്ക് നേരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ചാടാന്‍ ശ്രമിച്ചു. പുലിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. വെറ്റിനററി ഡോക്ടറും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് കാടുകയറ്റുന്നതില്‍ തീരുമാനമെടുക്കും.

Previous articleലഖ്‌ബീർ സിങിനെ കേന്ദ്ര സർക്കാർ ഭീകരനായി പ്രഖ്യാപിച്ചു: കാനഡയിലെ ഖലിസ്ഥാൻ നേതാവാണ് ലഖ്‌ബീർ
Next articleഗുണ്ടാ ആക്രമണം തുടർക്കഥയാവുന്നു: നടപടി ആവശ്യപ്പെട്ട് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും