Home News Kerala News പിടികൂടിയ പെരുമ്പാമ്പിനെ കൊണ്ടുപോകാൻ വനപാലകർ എത്താൻ വൈകി: ഒരുസംഘം പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക്‌ പാമ്പിനെ എറിഞ്ഞു

പിടികൂടിയ പെരുമ്പാമ്പിനെ കൊണ്ടുപോകാൻ വനപാലകർ എത്താൻ വൈകി: ഒരുസംഘം പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക്‌ പാമ്പിനെ എറിഞ്ഞു

49

പത്തനംതിട്ട: പത്തനംതിട്ടയിലാണ് ഒരുസംഘമാളുകൾ പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക്‌ പെരുമ്പാമ്പിനെ എറിഞ്ഞത്. ചെന്നീർക്കര പഞ്ചായത്ത്‌ ആറാം വാർഡ്‌ അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ്‌ പെരുമ്പാമ്പിനെ എറിഞ്ഞത്‌. ഇന്നലെ രാത്രി പിടികൂടിയ പാമ്പിനെ കൊണ്ടുപോകാൻ വനപാലകർ എത്താൻ വൈകിയതാണ്‌ ചിലരെ പ്രകോപിപ്പിച്ചതെന്നാണ്‌ വിവരം. ഈ സംഭവത്തിനുശേഷം മെമ്പറുടെ വീട്ടിലെത്തി വനംവകുപ്പ് ജീവനക്കാര്‍ പെരുമ്പാമ്പിനെ കൊണ്ടുപോവുകയായിരുന്നു. പൊലീസിൽ പരാതി നൽകി.

Previous articleസംരംഭക വർഷം പദ്ധതിയിൽ സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞു: മന്ത്രി പി രാജീവ്
Next articleമകരവിളക്ക് ഉത്സവം: ശബരിമല നട ഇന്ന്‌ തുറക്കും