Home News ഓട്ടോയില്‍ കാറിടിച്ച് അപകടം: ഓട്ടോ ഡ്രൈവര്‍ മരിച്ചു.

ഓട്ടോയില്‍ കാറിടിച്ച് അപകടം: ഓട്ടോ ഡ്രൈവര്‍ മരിച്ചു.

56

കോഴിക്കോട്: കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എളവീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ബൈജു (46) ആണ് മരിച്ചത്.
ദേശീയ പാതയില്‍ മനയിടത്ത് പറമ്പില്‍ ക്ഷേത്രത്തിനു സമീപമുള്ള പെട്രോള്‍ പമ്പിനടുത്ത് വച്ചാണ് അപകടമുണ്ടായത്.
പെട്രോള്‍ പമ്പില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് ഓട്ടോ പ്രവേശിക്കവെ നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടത്തെത്തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗത തടസ്സവുമുണ്ടായി. ബാലകൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ് ബൈജു.

Previous articleനേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾ പേര് മാറ്റുന്നു: ഇനി തിരുവനന്തപുരം സൗത്ത്, നോർത്ത് സ്റ്റേഷനുകൾ
Next articleപുതുവർഷ പുലരിയിൽ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണവുമായി ഐഎസ്‌ആർഒ: പിഎസ്‌എൽവി C58 കുതിച്ചുയർന്നു