Home News Kerala News പത്തനംതിട്ട മൈലപ്രയിലെ വയോധികന്റെ കൊലപാതകം: പ്രത്യേക സംഘം അന്വേഷിക്കും

പത്തനംതിട്ട മൈലപ്രയിലെ വയോധികന്റെ കൊലപാതകം: പ്രത്യേക സംഘം അന്വേഷിക്കും

65

തിരുവനന്തപുരം: പത്തനംതിട്ട മൈലപ്രയിൽ വയോധികൻ കൊല്ലപെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട എസ് പിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. വന്‍ ആസൂത്രണത്തിന് ശേഷമാണ് കൊല നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കടയിൽ നിന്ന് പണവും ജോർജിന്റെ കഴുത്തിൽ കിടന്ന മാലയും നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തി. കട പൊലീസ് സീൽ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ഹാർഡ് ഡിസ്ക്‌ക് കാണാതായിട്ടുണ്ട്. മൈലപ്ര ബാങ്കിൻ്റെ സെക്രട്ടറിയുടെ പിതാവാണ് ജോർജ്. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളില്‍ ജോര്‍ജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്.

Previous articleകുതിരാനില്‍ കാര്‍ ട്രെയിലര്‍ ലോറിയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു
Next articleഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു: സംഭവം പിറവത്ത്